പരിഭവം മറന്ന് മേജര്‍ രവിയും ഉണ്ണി മുകുന്ദനും

unni mukundan

മേജര്‍ രവിയെ ഉണ്ണി മുകുന്ദന്‍ ആക്രമിച്ച വാര്‍ത്തയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വാര്‍ത്ത കുറച്ച് ദിവസത്തേക്ക് സോഷ്യല്‍ മീഡിയയില്‍ ആഘോഷമായെങ്കിലും പരസ്യ പ്രസ്താവനകളുമായി ഇരുവരും എത്താഞ്ഞതോടെ പിന്നീടത് അധികം ചര്‍ച്ചയാകാതെ പോയി.  ഇരുവരും പൊതുവേദികളില്‍ ഒന്നിച്ച് വരാതിരുന്നപ്പോള്‍ ഇരുവരും തമ്മിലുള്ള വിദ്വേഷം അങ്ങനെ തന്നെ തുടരുകയായിരുന്നുവെന്നായിരുന്നു അണിയറ സംസാരം. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും  ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ടു.  മേജര്‍ രവിയുടെ ഷഷ്ടിപൂര്‍ത്തി ചടങ്ങില്‍ ഉണ്ണി മുകുന്ദന്‍ നേരിട്ടെത്തിയതോടെയാണ് പരിഭവങ്ങള്‍ക്ക് തിരശ്ശീല വീണത്. ഇന്നലെ ലുലു മാരിയറ്റ് ഹോട്ടലിലാണ് പിറന്നാളാഘോഷ ചടങ്ങുകള്‍ നടന്നത്. മമ്മൂട്ടി, ലാല്‍, ആസിഫ് അലി, ജയസൂര്യ, ടൊവീനോ തോമസ്, നീരജ് മാധവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി.
ഉണ്ണി മുകന്ദന്‍ വന്നത് വലിയ സര്‍പ്രൈസ് ആയെന്നാണ് മേജര്‍ രവി പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഫെയ്സ് ബുക്കില്‍ കുറിച്ചത്. ജോഷി സംവിധാനം ചെയ്ത ‘സലാം കാശ്മീര്‍’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ച് മേജര്‍ രവിയും ഉണ്ണി മുകുന്ദനും ഏറ്റുമുട്ടിയെന്നാണ് വാര്‍ത്തകള്‍ പരന്നത്. ചിത്രീകരണം കാണാനെത്തിയ ഉണ്ണി മുകുന്ദനെ  മേജര്‍ രവി കളിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോഷിയെ സംഘട്ടനരംഗങ്ങളില്‍ സഹായിക്കാനാണ് മേജര്‍ രവി സെറ്റിലെത്തിയത്. ഉണ്ണിയോട് പരിഭവം ഇല്ലെന്നും എന്റെ മകന്റെ പ്രായം പോലും ഉണ്ണിയ്ക്ക് ഇല്ലെന്നുമാണ് ഈ വിഷയത്തില്‍ അന്ന് മേജര്‍ രവി നല്‍കിയ പ്രതികരണം. എറണാകുളം അമ്പലമേട്ടിലെ എഫ്.എ.സി.ടി. വളപ്പിലെ ഷൂട്ടിംഗിന് ഇടെയായിരുന്നു സംഭവം.

പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top