മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആത്മഹത്യ ചെയ്തു

മധ്യപ്രദേശിലെ ആത്മീയ നേതാവ് ബയ്യൂജി മഹാരാജ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഇന്‍ഡോറിലെ ആശ്രമത്തില്‍ വച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അദ്ദേഹത്തിന് വിഷാദ രോഗമുള്ളതായാണ് ആത്മഹത്യാ കുറിപ്പ് നല്‍കുന്ന സൂചന. മഹാരാജിന് മധ്യപ്രദേശ് സര്‍ക്കാര്‍ മന്ത്രിസ്ഥാനം നല്‍കിയെങ്കിലും അത് നിഷേധിച്ചിരുന്നു. രാഷ്ട്രീയ രംഗത്തുള്ള പലരും അദ്ദേഹത്തിന്റെ അനുയായികളാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. മോഡലിംഗ് രംഗം ഉപേക്ഷിച്ചാണ് ബയ്യൂജി ആത്മീയതയിലേക്ക് തിരിഞ്ഞത്. മധ്യപ്രദേശിലെ രാഷ്ട്രീയക്കാർക്കും ബിസിനസുകാർക്കും ഇടയിൽ ഏറെ സ്വാധീനമുള്ളയാളായിരുന്നു. വാസ്തു, ജെമോളജി, മെഡിറ്റേഷന്‍, ഓറ ഹീലിംഗ് തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന്റെ മേഖല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here