Advertisement

സംസ്ഥാനത്ത് സിമന്റ് വില കുത്തനെ കൂടി

June 12, 2018
Google News 0 minutes Read
cement price increased in kerala

സംസ്ഥാനത്ത് സിമന്റ് വില കുത്തനെ കൂടി. ഒരു ചാക്ക് സിമന്റിന് 50 മുതൽ 60 രൂപ വരെയാണ് കൂടിയിരിക്കുന്നത്. നേരത്തെ ഒരു ചാക്ക് സിമന്റിന് 360 രൂപയായിരുന്നു. ഇപ്പോൾ 430 രൂപയാണ് ഒരു ചാക്ക് സിമന്റിന് നൽകേണ്ടത്.

കേരളത്തിലെ കൺസ്ട്രക്ഷൻ മേഖലയിൽ 90% വിറ്റഴിക്കുന്നത് തമിഴ്‌നാട്ടിൽ നിന്നുമുള്ള എ, ബി കാറ്റഗറി സിമന്റാണ്. ബാക്കി ആന്ധ്രയിൽ നിന്നെത്തുന്നവയും. സിമന്റ് വില നിർണയിക്കുന്ന സിമൻറ് മാനുഫാക്‌ച്ചേഴ്‌സ് അസ്സോസിയേഷനാണ് കേരളത്തിൽ മാത്രം വില വർദ്ധിപ്പിച്ചത്. ഇതോടെ നിർമ്മാണ മേഖല വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here