പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം

hospital

തിരുവനന്തപുരം ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്. മരുന്നിന്റെ ഡോസ് മാറിയതാണ് മരണകാരണം എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കല്ലമ്പലം സ്വദേശി ശ്രീജയാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ശ്രീജയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. എന്നാല്‍  അലര്‍ജി ടെസ്റ്റിന് വിധേയയാക്കാതെയാണ് സിസേറിയന്‍ ചെയ്തതെന്ന്  ബന്ധുക്കള്‍ ആരോപിക്കുന്നു. കുഞ്ഞ് സുരക്ഷിതനാണ്. യുവതി മരിച്ചിട്ടും  മരണ വിവരം പുറത്ത് അറിയിക്കാതെ ആശുപത്രി അധികൃതര്‍ മറച്ചുവെച്ചെന്നും ആരോപണം ഉണ്ട്.

Loading...
Top