രാജ്യസഭാ സീറ്റ് വിവാദം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പെരുമാറ്റചട്ടം

സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും നേതാക്കള്‍ പക്വത പാലിക്കണമെന്ന് കെപിസിസി വിലയിരുത്തല്‍. പാര്‍ട്ടിയ്ക്ക് ദോഷമാകുന്ന തരത്തില്‍ പ്രതികരണങ്ങളും ചാനല്‍ ചര്‍ച്ചകളില്‍ നിലപാടുകളും തുറന്നുപറയുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് കെപിസിസി പെരുമാറ്റചട്ടം കൊണ്ടുവരാന്‍ തീരുമാനിച്ചു. പെരുമാറ്റചട്ടം നിശ്ചയിക്കാന്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസന് ചുമതല നല്‍കി.
ഇന്ന് ചേർന്ന കെപിസിസി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. രാജ്യസഭാ സീറ്റ് വിഷയത്തിൽ പാർട്ടി നേതൃത്വത്തിനെതിരേ യുവ എംഎൽഎമാരും നേതാക്കളും വ്യാപകമായി സോഷ്യൽ മീഡയ വഴി വിമർശനം ചൊരിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ നടപടി. നവമാധ്യമങ്ങൾ വഴി പാർട്ടിയെ വിമർശിക്കുന്ന യുവനേതാക്കൾക്ക് കൂച്ചുവിലങ്ങിടണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഇതേതുടർന്നാണ് പെരുമാറ്റചട്ടം കൊണ്ടുവരാൻ തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here