രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ കുറ്റം ചുമത്തി

ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ കോടതി കുറ്റം ചുമത്തി. ലോക്സഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ 2014 മാര്‍ച്ച് ആറിനാണ് ഭീവണ്ടിയില്‍ രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനെതിരേ പ്രസംഗിച്ചത്. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍.എസ്.എസുകാരാണ് എന്നിട്ട് അവരുടെ ആള്‍ക്കാര്‍ ഗാന്ധിജിയെ പറ്റി പറഞ്ഞ് നടക്കുകയാണ് എന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്.
ഐപിസി 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഭീവണ്ടിയിലെ കോടതി കുറ്റങ്ങള്‍ ചുമത്തിയത്.ഭീവണ്ടിയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷ് കുണ്ടേയാണ് രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ പരാതി നല്‍കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതില്‍ അപ്പീല്‍ സമര്‍പ്പിച്ച ശേഷം രാഹുല്‍ അത് പിന്‍വലിച്ച് വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here