യാഹു മെസഞ്ചർ സേവനം അവസാനിപ്പിക്കുന്നു

yahoo messenger stops service

നീണ്ട ഇരുപത് വർഷത്തെ ഓർമ്മകൾ ബാക്കിയാക്കി യാഹു മെസഞ്ചർ സേവനങ്ങൾ അവസാനിപ്പിക്കുന്നു. ജൂലൈ പതിനേഴിനാണ് യാഹു മെസഞ്ചർ സേവനങ്ങൾ അവസാനിപ്പിക്കുകയെന്ന് വൊറൈസൺ കമ്പനി അറിയിച്ചു.

മാർച്ച് 9, 1998 നാണ് യാഹൂ മെസഞ്ചർ രൂപംകൊള്ളുന്നത്. യാഹു പേജർ എന്നായിരുന്നു അന്ന് അതിന്റെ നാമം. ജൂൺ 21, 1999 നാണ് യാഹു മെസഞ്ചർ എന്ന പേരിൽ ആപ്പ് റീബ്രാൻഡ് ചെയ്യുന്നത്.

വിടപറയും മുമ്പ് ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ ഡൗൺലോട് ചെയ്യാൻ യാഹു സൗകര്യമൊരുക്കിയിട്ടുണ്ട്. യാഹുവിന് പകരം സ്‌ക്വിറിൽ എന്ന കമ്മ്യൂണിറ്റി ചാറ്റ് ആപ്പ് വികസിപ്പിക്കുകയാണ് ഉടമകളായ വെറൈസോൺ. താൽപര്യമുള്ള യാഹൂ ഉപഭോക്താക്കൾക്ക് സ്‌ക്വിറിലിലേക്ക് മാറാനുള്ള സൗകര്യവും വെറൈസോൺ ഒരുക്കുന്നുണ്ട്.

Loading...
Top