പാക്കിസ്ഥാന് വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചു; നാല് ബിഎസ്എഫ് ജവാന്മാര്ക്ക് വീരമൃത്യു

വെടിനിർത്തൽ കരാർ ലംഘിച്ച് രാജ്യാന്തര അതിർത്തിയിൽ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് ബിഎസ്എഫ് ജവാന്മാർക്ക് വീരമൃത്യു. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. മരിച്ചവരില്‍ ഒരാള്അസിസ്റ്റന്ഡ് കമാന്‍ഡന്റാണ്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇന്നലെ രാത്രി പത്തര മുതല്‍ ആക്രമണം ആരംഭിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. രാംഗഢ് സെക്ടറിലെ ബാബ ചംലിയാൽ ഔട്ട്പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എസ്ഐ രജനീഷ് കുമാർ, എഎസ്ഐമാരായ രാം നിവാസ്, ജതിന്ദർ സിംഗ്, കോൺസ്റ്റബിൾ ഹൻസ് രാജ് എന്നിവരാണ് മരിച്ചത്. അഞ്ച് ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സത്വാരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here