20
May 2019
Monday

ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും മര്‍ദ്ദിച്ചെന്ന് പരാതി

ganeshkumar supports lakshmi nair

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും മര്‍ദ്ദിച്ചെന്ന് പരാതി. പത്തനാപുരത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം. അനന്തകൃഷ്ണന്‍ എന്ന യുവാവിനെയാണ് മര്‍ദ്ദിച്ചത്. അമ്മയുടെ മുന്നിലിട്ടാണ് യുവാവിനെ ഇരുവരും മര്‍ദ്ദിച്ചത്. ഇരുകൂട്ടരും ശബരിഗിരിയിലെ ഒരു മരണ വീട്ടിലെത്തിയതായിരുന്നു. ഇവിടെനിന്ന് മടങ്ങും വഴി അനന്തകൃഷ്ണനും അമ്മയും സഞ്ചരിച്ച കാറ് എംഎല്‍എയുടെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. ആദ്യം എംഎല്‍എയും പിന്നാലെ ഡ്രൈവറും എത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. അനന്തകൃഷ്ണന്റെ അമ്മയെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. അനന്തകൃഷ്ണനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്തകൃഷ്ണന്റെ അമ്മ അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Loading...
Top