നിപ നിയന്ത്രണത്തിൽ സർക്കാരിനു ഹൈക്കോടതിയുടെ പ്രശംസ

നിപ കണ്ടെത്താനും പകരാതിരിക്കാനും സർക്കാർ സംവിധാനം ഉണർന്നു പ്രവർത്തിച്ചുവെന്ന് കോടതി. പനി ബാധിതരെ ശുശ്രൂഷിക്കുന്നതിൽ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും അതീവ ജാഗ്രത പുലർത്തിയെന്നും ഇവരുടെ സേവനം പ്രശംസനീയമാണന്നും കോടതി ചൂണ്ടിക്കാട്ടി .
കേരളം ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. സർക്കാർ നടപടികളും ജാഗ്രതയും കണക്കിലെടുക്കുമ്പോൾ സോഷ്യൽ മീഡിയയിലും മറ്റും നടന്ന എതിർ പ്രചരണങ്ങൾ അപ്രസക്തമാണെന്നും കോടതി വ്യക്തമാക്കി .നിപ്പ ബാധക്കെതിരെ സർക്കാർ നടത്തിയ ബോധവൽക്കരണത്തിനെതിരെ ഫേസ്ബുക്കിൽ പ്രചരിപ്പിച്ച ദൃശ്യങ്ങളും വിവരണങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര സ്വദേശിയടക്കം രണ്ട് നിയമ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികളിലെ നടപടികൾ കോടതി അവസാനിപ്പിച്ചു .
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here