Advertisement

മുട്ടപൊട്ടിച്ചൊഴിച്ച് കൂട്ടുക്കാര്‍; കളിക്കളത്തില്‍ കുടീന്യോക്ക് പിറന്നാള്‍ ആഘോഷം (വീഡിയോ കാണാം…)

June 13, 2018
Google News 1 minute Read
kutinho

കളിക്കളത്തില്‍ കുടീന്യോയുടെ പിറന്നാള്‍ ആഘോഷമാക്കി സഹതാരങ്ങള്‍. ലോകകപ്പിനായി റഷ്യയിലെത്തിയ ബ്രസീല്‍ ടീം പരിശീലനം നടത്തികൊണ്ടിരിക്കുന്നതിനിടയിലായിരുന്നു നെയ്മര്‍, മാഴ്‌സലോ, ജീസസ് തുടങ്ങിയ കളിക്കാര്‍ കുടീന്യോയെ ഞെട്ടിച്ചത്. തലയില്‍ മുട്ടപൊട്ടിച്ചൊഴിച്ചായിരുന്നു ആഘോഷപ്രകടനങ്ങള്‍. കളിക്കളത്തിലെ വ്യത്യസ്തമാര്‍ന്ന ജന്മദിനാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കുടീന്യോയുടെ 26-ാം പിറന്നാളായിരുന്നു ഇന്നലെ. 1992 ജൂണ്‍ 12നായിരുന്നു ബ്രസീല്‍ മിഡ്ഫീല്‍ഡറുടെ ജനനം.

വീഡിയോ കാണാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here