ഏഴു വയസ്സുകാരനെ പുലി കൊന്നുതിന്നു; ജനക്കൂട്ടം കാടിന് തീവച്ചു
ഏഴു വയസ്സുകാരനെ പുലി കൊന്നുതിന്നതിനെത്തുടർന്ന് പ്രകോപിതരായ ജനക്കൂട്ടം കാടിന് തീവച്ചു. ചൊവ്വാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ ഹരിനഗരിയിൽ ദിവാൻ റാമിന്റെ മകൻ ദീപക്കിനെ മരിച്ചനിലയിൽ കാട്ടിൽ കണ്ടെത്തിയത്.
പുലി പകുതി ഭക്ഷിച്ച നിലയിലായിരുന്നു കുട്ടിയുടെ ശരീരം. തിങ്കളാഴ്ച വൈകിട്ട് മൂത്രമൊഴിക്കാൻ വീടിനു പുറത്തുപോയ കുട്ടിയെ പുലി പിടിക്കുകയായിരുന്നു. കുട്ടിയെ പുലി പിടിച്ചതറിഞ്ഞു തിരച്ചിലിലായിരുന്നു നാട്ടുകാർ. മൃതദേഹം കണ്ടതോടെ പ്രകോപിതരായ ഗ്രാമവാസികൾ കാടിന് തീയിട്ടു. പുലിയെ വെടിവച്ചു കൊല്ലണമെന്നും കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉടൻ നൽകണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെട്ടു.
എട്ട് ഹെക്ടെയറുകളോളം പൈൻ കാടുകളാണ് കത്തി നശിച്ചത്.
കുടുംബത്തിനു മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് ഫോറസ്റ്റ് ഓഫീസർ ആർ കെ സിങ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here