സുഹൃത്തിനെ കൊന്ന് മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച മലയാളി ഉള്‍പ്പെട്ട സംഘം ഡല്‍ഹിയില്‍ അറസ്റ്റില്‍

സുഹൃത്തിനെ കൊലപ്പെടുത്തി മൃതദഹം സ്യൂട്ട് കേസില്‍ ഒളിപ്പിച്ച മലയാളി അടങ്ങുന്ന മൂന്നംഗ സംഘത്തെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം യമുനയില്‍ ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, മലയാളിയായ കുട്ടു എന്ന മനോജ് പിള്ള എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം താമസിച്ചിരുന്ന ദീപാംശുവാണ് കൊല്ലപ്പെട്ടത്. വിശാലിന്റെ ബന്ധുകൂടിയാണ് മരിച്ച ദീപാംശു. മദ്യപിച്ച ശേഷം ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നാല് മാസമായി ഇവര്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. മനോജാണ് ദീപാംശുവിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. സ്യൂട്ട് കേസില്‍ മൃതദേഹം കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു. സ്യൂട്ട്കേസില്‍ നിന്ന് രക്തം വീഴുന്നത് കണ്ട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here