ഒരു കുപ്പിയ്ക്ക് അഞ്ച് രൂപ വച്ച് ബാങ്ക് അക്കൗണ്ടില്‍ വരും; പ്ലാസ്റ്റിക്ക് വിമുക്ത സ്റ്റേഷനുകള്‍ക്കായി റെയില്‍വേയുടെ കിടിലന്‍ ഓഫര്‍

crusher

റെയില്‍വേ സ്റ്റേഷനിലെ ക്രഷര്‍ മിഷ്യനില്‍ കുടിച്ച വെള്ളത്തിന്റെ കുപ്പി നിക്ഷേപിക്കുക, അക്കൗണ്ടില്‍ അഞ്ച് രൂപ ക്രെഡിറ്റാകും. റെയില്‍വേ സ്റ്റേഷനുകള്‍ പ്ലാസ്റ്റിക് വിമുക്തമാക്കാനാണ് റെയില്‍വേയുടെ ഈ കിടിലന്‍ ഓഫര്‍. ഇതിനായി  നാല് ലക്ഷത്തിന്റെ ക്രഷര്‍ മിഷ്യന്‍ വഡോദര റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചു. ഈ പദ്ധതി ഇപ്പോള്‍ ബാംഗ്ലൂരില്‍ നടപ്പിലായിട്ടുണ്ട്. താമസിയാതെ രാജ്യത്ത് മുഴുവന്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. അഹമ്മദാബാദ്, പുനെ, മുംബൈ റെയില്‍വേ സ്റ്റേഷനുകളിലാണ് രണ്ടാം ഘട്ടത്തില്‍ ക്രഷര്‍ യൂണിറ്റ് സ്ഥാപിക്കുക. കുപ്പി ക്രഷറില്‍ നിക്ഷേപിക്കുന്ന മുറയ്ക്ക് പേടിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറിലാണ് പണം നിക്ഷേപിച്ചത് സംബന്ധിച്ച സന്ദേശം വരിക.

Loading...
Top