Advertisement

കോഴിക്കോട് ഉരുൾപ്പൊട്ടൽ; എൻഡിആർഎഫ് സംഘത്തോട് സഹായം അഭ്യർത്ഥിച്ച് റവന്യൂ മന്ത്രി; നാല് ബറ്റാലിയൻ പുറപ്പെട്ടു

June 14, 2018
Google News 0 minutes Read
4 battalion ndrf team set out to kozhikode

കോഴിക്കോട് ഉരുൾപ്പൊട്ടലിൽ എൻഡിആർഎഫ് സംഘത്തോട് സഹായം അഭ്യർത്ഥിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. മന്ത്രിയുടെ സന്ദേശത്തെ തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ 4 ബെറ്റാലിയൻ കോഴിക്കോടിന് പുറപ്പെട്ടിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് കേരളത്തിലെ വടക്കൻ ജില്ലകളിൽ നിരവധി തവണ ഉരുൾപ്പൊട്ടി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. നാശനഷ്ടങ്ങൾ ഏറ്റവും കൂടതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോഴിക്കോടാണ്. താമരശ്ശേരിയിൽ ഉരുൾപ്പൊട്ടലിനെ തുടർന്ന് ആളുകൾ മണ്ണിനടിയിൽപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ എൻഡിആർഎഫിന്റെ സഹായം കോഴിക്കോട് ആവശ്യമാണെന്നും റവന്യൂ മന്ത്രി പറയുന്നു.

നേരത്തെ കോഴിക്കോട് അഞ്ചിടത്ത് ഉരുൾപ്പൊട്ടിയിരുന്നു. കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമൽ, കട്ടിപ്പാറ എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്. കോഴിക്കോട്ട് കരിഞ്ചോലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ ഒരാൾ മരിച്ചിരുന്നു. കരിഞ്ചോല സ്വദേശി അബ്ദുൾ സവീമിന്റെ മരൾ ഒമ്പത് വയസ്സുകാരി ദിൽനയാണ് മരിച്ചത്.

കനത്ത മഴയിൽ തിരുവമ്പാടി പൂർണ്ണമായും ഒറ്റപ്പെട്ടു. കടകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിന് അടിയിലാണ്. ഇവിടെ നിന്ന് ജനങ്ങളെ വള്ളത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here