Advertisement

കൊച്ചുമകൻ ഇഷാനോടൊപ്പം പന്ത് തട്ടി മുഖ്യമന്ത്രി

June 14, 2018
Google News 0 minutes Read
chief minister pinarayi vijayan pic with ishan

റഷ്യയിൽ ലോകകപ്പിന് ഇന്ന് തിരശ്ശീല ഉയരുമ്പോൾ ലോകമെമ്പാടും അതിന്റെ ആവേശത്തിലാണ്. ഇങ്ങ് കേരളത്തിലും ആ ആവേശത്തിന്റെ അലയൊലികൾ വീശുന്നുണ്ട്. ഈ ആവേശം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചുമകൻ ഇഷാനോടൊപ്പം പന്തുതട്ടുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

കാൽപ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാർവലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്‌ബോൾ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടിൽ കോർക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല, മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം :

കാൽപ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാർവലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്‌ബോൾ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടിൽ കോർക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല.
ഫുട്‌ബോൾ എന്ന ഒറ്റ വികാരത്തിലേക്ക് ലോക ജനത ഒന്നിച്ചെത്തുന്ന, റഷ്യയിൽ വിശ്വഫുട്ബോൾ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂർത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയിൽ, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും….. ഫുട്‌ബോൾ പ്രേമികൾക്കൊപ്പം, കൊച്ചു മകൻ ഇഷാനോടൊപ്പം …..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here