ഫിഫ ലോകകപ്പ് 2018ന് ഇന്ന് തുടക്കം

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിന് ഇന്ന് തിരശ്ശീല ഉയരും. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഇന്ന് രാത്രി 8.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ റഷ്യ, സൗദി അറേബ്യയെ നേരിടും. മത്സരം നിയന്ത്രിക്കുന്നത് അർജന്റീനിയൻ റഫറി നെസ്റ്റർ പിറ്റാനയാണ്. ഇറ്റലിക്കാരൻ മാസിമിലിയാനോ ഇരാറ്റി വീഡിയോ അസിസ്റ്റന്റ് റഫറിയാണ്.
മോസ്‌കോയിലെ ലുസ്‌നിക്കി സ്റ്റേഡിയത്തിലാണ് കിക്ക് ഓഫ്. കിക്ക് ഓഫിന് വെറും അരമണിക്കൂർ മുമ്പാണ് ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറുക. ലോകപ്രശസ്ത ഗായകൻ റോബി വില്യംസ്, റഷ്യൻ സോപ്രാനോ ഐഡ ഗരിഫുലീന എന്നിവരാണ് ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടാൻ ഗംഭീരപ്രകടനങ്ങളുമായി ലോകത്തിന് മുന്നിൽ എത്തുന്നത്. ഫുട്‌ബോൾ ഇതിഹാസം റൊണാൾഡോയും വേദിയിലെത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here