Advertisement

ലോകകപ്പ് ആവേശം; മന്ത്രി മണിയുടെ ഇഷ്ട ടീം ഇതാണ്…

June 14, 2018
Google News 1 minute Read
mm mani

ലോകം മുഴുവന്‍ കാല്‍പന്തിന് ചുറ്റം വലയം ചെയ്യുന്ന നാളുകളാണ് ഇനി. ഫുട്‌ബോള്‍ ആരവമാണ് എങ്ങുനിന്നും ഉയരുന്നത്. സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയും റഷ്യന്‍ ലോകകപ്പിന്റെ ആവേശത്തിലാണ്. ലോകകപ്പിന് കിക്കോഫ് മുഴങ്ങുന്ന ദിവസം സോഷ്യല്‍ മീഡിയയില്‍ മന്ത്രി തന്റെ കാല്‍പന്തുകളിയിലെ പ്രിയത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. മണിയാശാന്റെ ഇഷ്ട ടീം മെസിയുടെ അര്‍ജന്റീനയാണ്. ഇത്തവണ അര്‍ജന്റീന ലോകകിരീടം ചൂടുമെന്ന വിശ്വാസത്തിലാണ് എം.എം. മണി. ‘ചങ്കിടിപ്പാണ് അര്‍ജന്റീന’യെന്ന ക്യാപ്ഷന്‍ സഹിതം ഫേസ്ബുക്ക് പ്രൊഫൈല്‍ ഫ്രെയിം മാറ്റിയിരിക്കുകയാണ് മന്ത്രി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here