ജമ്മുകാശ്മീരിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; വെടിയുതിര്‍ത്ത അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ജമ്മുകാശ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ബുഖാരിക്ക് നേരെ വെടിയുതിര്‍ത്ത അക്രമികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊല നടത്തിയത്.
ശ്രീനഗറിലെ പ്രസ് കോളനിയില്‍ ബുഖാരിയുടെ ഓഫീസിനു സമീപത്ത് വെച്ചാണ് അജ്ഞാതന്‍ ബുഖാരിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പൊതുപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ഇഫ്താര്‍ വിരുന്നിന് പോകുന്നതിനിടെയാണ് അജ്ഞാതര്‍ ബുഖാരിക്ക് നേരെ നിറയൊഴിച്ചത്.
ആക്രമിച്ചത് തീവ്രവാദികളാണെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ബുഖാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാലു പേരടങ്ങുന്ന സംഘമാണ് ബുഖാരിയെ ആക്രമിച്ചത്. അക്രമികള്‍ നിരവധി തവണ ബുഖാരിക്ക് നേരെ നിറയൊഴിച്ചതായാണ് വിവരം. ഷുജാത് ബുഖാരിയുടെ സുരക്ഷയ്ക്കായി നിയമിച്ചിരുന്ന രണ്ട് പൊലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here