Advertisement

പതിവ് തെറ്റിക്കാതെ ആതിഥേയര്‍; ഇതും ചരിത്രം തന്നെ!!

June 15, 2018
Google News 1 minute Read
world cup russia

21-ാം ലോകകപ്പിന് ആതിഥേയരുടെ കലക്കന്‍ വിജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ്. ഈ ലോകകപ്പിലും ആതിഥേയര്‍ പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ 20 ലോകകപ്പുകളും പോലെ 21-ാം ലോകകപ്പും ആതിഥേയരെ പരാജയപ്പെടുത്തിയിട്ടില്ല. 1930 ല്‍ നടന്ന ആദ്യ ലോകകപ്പില്‍ ആതിഥേയരായ ഉറുഗ്വായ് അവരുടെ ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു. പിന്നീടങ്ങോട്ട് നടന്ന ഒരു ലോകകപ്പിലും ആതിഥേയര്‍ പരാജയപ്പെട്ടിട്ടില്ല. ആതിഥേയര്‍ അവരുടെ ആദ്യ ലോകകപ്പ് മത്സരത്തില്‍ പരാജയപ്പെട്ടിട്ടില്ല എന്ന ചരിത്രം തുടരുകയാണ്. ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 5-0 ത്തിനായിരുന്നു റഷ്യ വിജയിച്ചത്. കഴിഞ്ഞ 20 ലോകകപ്പുകളിലും ആതിഥേയരുടെ ആദ്യ മത്സരത്തില്‍ അവര്‍ വിജയിക്കുകയോ മത്സരം സമനിലയിലെത്തുകയോ ചെയ്യാറാണ് പതിവ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here