Advertisement

89-ാം മിനിറ്റില്‍ ഗോള്‍!! ഈജിപ്തിന്റെ നെഞ്ചകം തകര്‍ത്ത് ഉറുഗ്വായ്

June 15, 2018
Google News 1 minute Read
fifa urugay

ഈജിപ്തിനെ ഒരു ഗോളിന് തോല്‍പ്പിച്ച് ഉറുഗ്വായ്. 89-ാം മിനിറ്റില്‍ ഉറുഗ്വായ് ഡിഫന്റര്‍ ഹോസെ ഹിമെന്‍സ് വിജയഗോള്‍ നേടി. പ്രതിരോധത്തിലൂന്നിയ പ്രകടനത്തിലൂടെയാണ് ഇരു ടീമുകളും മുന്നേറിയത്. ഗോള്‍ പോസ്റ്റുകള്‍ ലക്ഷ്യം വെച്ച് ഇരു ടീമുകളും നീങ്ങിയെങ്കിലും നിര്‍ഭാഗ്യവും എതിര്‍ടീമിന്റെ പ്രതിരോധവും ഗോള്‍രഹിതമായി മത്സരത്തെ മുന്നോട്ട് കൊണ്ടുപോയി. 89-ാം മിനിറ്റില്‍ ഈജിപ്തിന്റെ ഗോള്‍ പോസ്റ്റിന് മുന്നില്‍ ലഭിച്ച അവസരം ഉജ്ജ്വലമായ ഹെഡറിലൂടെ ഉറുഗ്വായുടെ രണ്ടാം നമ്പര്‍ താരം ഹിമെന്‍സ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

വിരസമായ ആദ്യ പകുതിയില്‍ ഗോളുകളൊന്നും നേടാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിക്കുകയായിരുന്നു ഇരു ടീമുകളും. എന്നാല്‍, ഭാഗ്യം ഉറുഗ്വായെ തുണച്ചു. സൂപ്പര്‍താരം മുഹമ്മദ് സലായുടെ അസാന്നിധ്യത്തിലാണ് ഈജിപ്ത് ഇന്ന് കളത്തിലിറങ്ങിയത്. സലയുടെ അഭാവം ടീമിന് തിരിച്ചടിയായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here