കരിഞ്ചോല ഉരുള്‍പൊട്ടല്‍; പത്തുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഒന്‍പതായി. സ്ഥലത്ത് നടന്ന തിരച്ചിലില്‍ നേരത്തേ മരിച്ച ഹസന്റെ കൊച്ചു മകളുടെ മൃതദേഹം കൂടി കണ്ടെത്തി. പത്ത് വയസുള്ള റിംഷ മെഹ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരു കുടുംബത്തിലെ അഞ്ച് പേരെ കൂടി അപകടത്തെ തുടര്‍ന്ന് ഇനിയും കണ്ടെത്താനുണ്ട്. അന്വേഷണം ഇപ്പോഴും തുടരുകയാണ്.
വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് വീടുകളാണ് ഒലിച്ചുപോയത്. കരിഞ്ചോല അബ്ദുറഹിമാൻ (60), മകൻ ജാഫർ(35), ജാഫറിന്റെ പുത്രൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുൽ സലിമിന്റെ മക്കളായ ദിൽന ഷെറിൻ (ഒന്‍പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസൻ (65), മകൾ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച കണ്ടെടുത്തിരുന്നു. കാണാതായ നസ്റത്തിന്റെ ഒരു വയസുള്ള മകൾ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ചയും കണ്ടെത്തിയിരുന്നു.
കരിഞ്ചോലമലയുടെ താഴെ താമസിക്കുന്ന കരിഞ്ചോല ഹസൻ, അബ്ദുറഹിമാൻ, അബ്ദുൾ സലിം, ഈർച്ച അബ്ദുറഹിമാൻ, കൊടശേരിപൊയിൽ പ്രസാദ് എന്നിവരുടെ വീടുകളാണ് അപകടത്തിൽ തകർന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here