Advertisement

ഫിഫ ഉദ്ഘാടന വേദിയിൽ റോബീ വില്യംസിന്റെ നടുവിരൽ ആംഗ്യം; ന്യായീകരിച്ച് സംഘാടകർ രംഗത്ത്

June 16, 2018
Google News 1 minute Read
russia organizer justifies robbie williams middle finger act

ഫിഫ 2018 ന്റെ ഉദ്ഘാടന വേദിയിൽ നടുവിരൽ ആംഗ്യം കാണിച്ച റോബീ വില്യംസിനെതിരെ വൻ പ്രതിഷേധമാണ് അലയടിക്കുന്നത്. എന്നാൽ താരത്തെ ന്യായീകരിച്ച് സംഘാടകർ രംഗത്തെത്തിയത് ഇപ്പോൾ വിവാങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. റഷ്യയെ മോശമായി ചിത്രീകരിക്കാനല്ലെന്നും, താരം ഒന്നും ഉദ്ദേശിച്ചല്ല അത്തരം ആംഗ്യം കാണിച്ചതെന്നുമാണ് സംഘാടകരുടെ വാദം.

ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ പതിനഞ്ച് മിനിറ്റോളം നീണ്ടുനിൽക്കുന്നതായിരുന്നു ഗായകൻ റോബീ വില്യംസിന്റെ പ്രകടനം. ക്യാമറ റോബിയെ സൂം ചെയ്തപ്പോഴാണ് 44 കാരനായ റോബീ നടുവിരൽ ഉയർത്തിക്കാണിച്ചത്.

റോബീ അത്തരം ആംഗ്യം കാണിച്ചതിന്റെ ഉദ്ദേശം തനിക്ക് ചിന്തിക്കാൻ കഴിയുന്നില്ലെന്നും കൊറിയോഗ്രാഫർ എന്ന നിലയിൽ അത് താൻ പറഞ്ഞതല്ലെന്നും ഇല്യ അവെർബുക് പറഞ്ഞു. റഷ്യയെ മോശമായി ചിത്രീകരിക്കാനല്ല റോബി അത് ചെയ്തതെന്നും അവെർബുക് കൂട്ടിച്ചേർത്തു.

അതേസമയം, യുഎസ് ബ്രോഡ്കാസ്റ്ററായ ഫോക്‌സ് സ്‌പോർട്ട്‌സ് ആ രംഗം സംപ്രേഷണം ചെയ്തതിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ‘ 2018 ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് വാർത്താ പ്രാധാന്യമുള്ള ചടങ്ങായിരുന്നുവെന്നും അത് ഫോക്‌സിൽ തത്സമയമായിരുന്നു. അതുകൊണ്ട് തന്നെ റോബീ വില്യംസിന്റെ പ്രകടനത്തിൽ എന്താകും നടക്കുക എന്നത് അറിയില്ലായിരുന്നു. നടന്നതിൽ മാപ്പ് ചോദിക്കുന്നു’- ഫോക്‌സ് സ്‌പോർട്ട്‌സ് പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.

എന്നാൽ സംഭവത്തെ കുറിച്ച് പറയാൻ റോബീ വില്യംസോ താരത്തിന്റെ പിആർ ടീമോ ഇതുവരെ തയ്യാറായിട്ടില്ല.

russia organizer justifies robbie williams middle finger act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here