കട്ടിപ്പാറ ഉരുള്‍പ്പൊട്ടല്‍; തെരച്ചില്‍ തുടരുന്നു

താമരശ്ശേരി കട്ടിപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ആറ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലത്തെ തെരച്ചില്‍ ഏഴ് മണിയോടെ അവസാനിപ്പിച്ചിരുന്നു. എട്ട് പേരുടെ മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. മണ്ണൊലിച്ച് എത്തിയ ഭാഗം വരെയുള്ള പ്രദേശങ്ങളിലാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്.
ദേശീയ ദുരന്ത നിവാരണ സംഘത്തിനൊപ്പം ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. കളക്ട്രേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂം തുറന്നിട്ടുണ്ട്. 1077 എന്ന നമ്പറിൽ ജില്ലാ എമർജൻസി ഓപ്പറേഷൻ വിഭാഗത്തിനെ ബന്ധപ്പെടാമെന്ന് കളക്ടർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here