‘കിംഗ് ഈസ് കിംഗ്’; രണ്ടാം ഗോള്‍ നേടി ക്രിസ്റ്റ്യാനോയുടെ കുതിപ്പ് തുടരുന്നു (2-1)

ക്രിസ്റ്റ്യാനോയെ പൂട്ടാനുള്ള പൂട്ടൊന്നും സ്പാനിഷ് നിരയുടെ കൈവശമില്ലെന്ന് തെളിയിക്കുകയാണ് സ്‌പെയിന്‍- പോര്‍ച്ചുഗല്‍ പോരാട്ടത്തിന്റെ ആദ്യ പകുതി. മത്സരം ആദ്യ പകുതി പിന്നിട്ടപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തില്‍ പോര്‍ച്ചുഗല്‍ 2-1 ന് മുന്‍പില്‍. രണ്ട് ഗോളുകളും നേടിയത് പറങ്കിപടയുടെ നായകന്‍ സാക്ഷാല്‍ റോണോ തന്നെ. 44-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോ രണ്ടാം ഗോള്‍ കുറിച്ചത്. സ്പാനിഷ് പ്രതിരോധനിരയെ നോക്കുകുത്തിയാക്കി ഇടംകാലുകൊണ്ട് തൊടുത്ത് വിട്ട ഷോട്ട് സ്‌പെയിന്‍ ഗോളി ഡിഗിയയുടെ കൈകളില്‍ നിലയുറപ്പിച്ചില്ല. റോണോയുടെ ഷോട്ട് വെടിയുണ്ട പോലെ സ്‌പെയിന്റെ ഗോള്‍ പോസ്റ്റിലേക്ക് രണ്ടാം തവണയും…
മത്സരത്തിന്റെ നാലാം മിനിറ്റിലായിരുന്നു റോണോ ആദ്യ ഗോള്‍ നേടിയത്. പെനല്‍റ്റിയിലൂടെയായിരുന്നു പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ നേട്ടം. പോര്‍ച്ചുഗലിന്റെ ആദ്യ ഗോളിന് 24-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയിലൂടെ സ്‌പെയിന്‍ തിരിച്ചടിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here