നാടകീയം…അവിശ്വസനീയം!!! മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് ഗോളുകള്‍ നേടി സ്‌പെയിന്‍ കുതിക്കുന്നു (3-2)
ലോകകപ്പ് ചരിത്രത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത മത്സരങ്ങളുടെ പട്ടികയിലേക്ക് സ്‌പെയിന്‍- പോര്‍ച്ചുഗല്‍ മത്സരം. ആരാധകര്‍ക്ക് ഒരു നിമിഷം പോലും വിരസത നല്‍കാതെ മത്സരത്തിന്റെ 72 മിനിറ്റുകള്‍ പിന്നിട്ടു. 2-1 ന് പിന്നില്‍ നിന്നിരുന്ന സ്‌പെയിന്‍ ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ നേടി മത്സരത്തില്‍ ആധിപത്യമുറപ്പിക്കുന്നു. 54-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയാണ് സ്‌പെയിന്റെ രണ്ടാം ഗോള്‍ നേടിയത്. ഡേവിഡ് സില്‍വയുടെ ഫ്രീകിക്ക് പോര്‍ച്ചുഗലിന്റെ വലയിലേക്ക് എത്തിക്കുകയായിരുന്നു കോസ്റ്റ. തന്റെ രണ്ടാം ഗോള്‍ നേട്ടത്തിലൂടെ കോസ്റ്റ സ്‌പെയിനെ സമനിലയിലെത്തിച്ചു.
രണ്ടാം ഗോള്‍ നേടിയ സ്‌പെയിന്‍ വീണ്ടും പോര്‍ച്ചുഗല്‍ പോസ്റ്റിലേക്ക് ഇരച്ചുകയറി. ഒടുവില്‍, മൂന്ന് മിനിറ്റിന്റെ വ്യത്യാസത്തില്‍ അടുത്ത ഗോളും സ്‌പെയിന്‍ സ്വന്തം പേരില്‍ കുറിച്ചു. ക്രിസ്റ്റിയാനോയെ ഫൗള്‍ ചെയ്തതിലൂടെ പോര്‍ച്ചുഗലിന് നാലാം മിനിറ്റില്‍ പെനല്‍റ്റി സമ്മാനിച്ച നച്ചോ തന്റെ പേരുദോഷം മാറ്റിയെടുത്ത ഗോളായിരുന്നു സ്‌പെയിന്റെ മൂന്നാം ഗോള്‍. 57-ാം മിനിറ്റിലായിരുന്നു സ്‌പെയിനെ മുന്‍പിലെത്തിച്ച ഗോള്‍. പെനല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച പന്ത് അതിവേഗം പോര്‍ച്ചുഗലിന്റെ വലയിലേക്ക് ഷൂട്ട് ചെയ്യാന്‍ നച്ചോ ഫെര്‍ണാണ്ടസിന് സാധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here