കട്ടിപ്പാറ ഉരുള്‍പ്പൊട്ടല്‍; കാണാതായവരെ കണ്ടെത്തുന്നതിനായി റഡാര്‍ സംവിധാനം

കട്ടിപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി റഡാര്‍ സംവിധാനം ഒരുക്കും. മന്ത്രി ടിപി രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. രണ്ട് പേരുടെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളത്. തെരച്ചില്‍ പുരോഗമിക്കുകയാണ്. റഡാന്‍ സംവിധാനം കൂടി ഉള്‍പ്പെടുത്തിയുള്ള തെരച്ചില്‍ ഉടന്‍ ആരംഭിക്കും.
കരിഞ്ചോല അബ്ദുറഹിമാൻ (60), മകൻ ജാഫർ(35), ജാഫറിന്റെ പുത്രൻ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുൽ സലിമിന്റെ മക്കളായ ദിൽന ഷെറിൻ (ഒന്‍പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസൻ (65), മകൾ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച കണ്ടെടുത്തിരുന്നു. കാണാതായ നസ്റത്തിന്റെ ഒരു വയസുള്ള മകൾ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ചയും കണ്ടെത്തിയിരുന്നു.മൂന്ന് മൃതദേഹം കൂടി ഇന്നലെ വൈകീട്ട് നടന്ന തെരച്ചിലില്‍ കണ്ടെത്തി. പത്ത് വയസുള്ള റിംഷ മെഹ്റിന്റെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. അതിന്റെ പിന്നാലെയാണ് വേറെ മൂന്ന് മൃതദേഹങ്ങള്‍ കൂടി ഇന്നലെ കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here