Advertisement

പറവൂര്‍ ക്ഷേത്രങ്ങളിലെ കവര്‍ച്ച; മോഷ്ടാക്കള്‍ പിടിയില്‍, തിരുവാഭരണം കണ്ടെത്തി

June 17, 2018
Google News 1 minute Read
temple robbery

പറവൂരിലെ ക്ഷേത്രങ്ങളിലെ കവര്‍ച്ച നടത്തിയ സംഘത്തെ പിടികൂടി. പൊള്ളാച്ചിയില്‍ നിന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്.  ഷാജി, മഹേഷ് എന്നിവരാണ് സംഘത്തിലെ പ്രധാനികള്‍. നിരവധി ക്ഷേത്ര മോഷണ കേസുകളിലെ പ്രതികളാണിവര്‍. സംഘത്തിലുള്ള മറ്റുള്ളവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. തൃക്കപുരം ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയത്. തിരുവാഭരണങ്ങള്‍ക്ക് പുറമെ പണവും ഇവര്‍ കവര്‍ന്നിരുന്നു. എന്നാല്‍ തിരുവാഭരണം പോലീസ് ഇവരുടെ കയ്യില്‍ നിന്ന് പോലീസ് കണ്ടെത്തി. അറസ്റ്റിലായ സംഘത്തില്‍ മലയാളികളും തമിഴ്നാട് സ്വദേശികളും ഉള്‍പ്പെടും.

temple robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here