വാനാക്രൈക്ക് പിന്നാലെ ടൈപ്പ് ഫ്രെയിം; സൈബർ ലോകത്തെ ആശങ്കയിലാക്കി വീണ്ടും വൈറസ് ആക്രമണം

type frame virus shooks cyber world

വാനാക്രൈക്ക് പിന്നാലെ സൈബർ ലോകത്തെ ആശങ്കയിലാക്കി വീണ്ടും മാൽവെയർ. അമേരിക്കയാണ് ഉത്തരകൊറിയയിൽ നിന്നുമുള്ള മാൽവെയറിനെ തിരിച്ചറിഞ്ഞിരിക്കുന്നത്. ടൈപ്പ് ഫ്രെയിം എന്നറിയപ്പെടുന്ന മാൽവെയർ പതിപ്പാണ് അമേരിക്കയുടെ ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയത്.

നെറ്റ് വർക്ക് സുരക്ഷാ സ്ഥാപനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിന് വേണ്ടിയാണ് ഈ മാൽവെയറിനെ കുറിച്ചുള്ള വിവരം പുറത്തുവിടുന്നത്. ലോകത്തെ പിടിച്ചുകുലുക്കി വാനാക്രൈ ആക്രമണങ്ങൾക്ക് പിന്നിൽ ഉത്തരകൊറിയയാണെന്ന് മുമ്പും അമേരിക്ക ആരോപിച്ചിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top