ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

മുംബൈയിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. ജയ്പൂർ-മുംബൈ വിമാനത്തിനാണ് ഇന്ന് പുലർച്ചെ 5.30ന് ഭീഷണി സന്ദേശം എത്തിയത്. 6E-218 വിമാനത്തിൽ ബോംബ് വെക്കുമെന്നായിരുന്നു ഭീഷണി.
ബോംബ് ഭീഷണിയെ കുറിച്ച് ബിടിഎസിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. വിമാനത്തിന്റെ സർവ്വീസ് താൽകാലികമായി നിർ്തതിവെച്ചിരിക്കുകയാണ്. സുരക്ഷാ പരിശോധനയ്ക്ക് ശേഷം സർവ്വീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News