പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി

പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിലെ ദാസ്യപ്പണി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സുരക്ഷാ ചുമതലകൾക്കായി 335 പേരെ നിയമിച്ചിട്ടുണ്ട്. 199 പേർക്കാണ് സുരക്ഷ ഒരുക്കുന്നത്. 23 പേർക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാൽ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ.മുരളീധരനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരൻ നിയമസഭയിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here