റഷ്യന്‍ ലോകകപ്പിലെ ആദ്യ റെഡ് കാര്‍ഡ്; കൊളംബിയക്കെതിരെ ജപ്പാന്‍ ലീഡ് ചെയ്യുന്നു
റഷ്യന്‍ ലോകകപ്പിലെ ആദ്യ റെഡ് കാര്‍ഡ് കൊളംബിയ – ജപ്പാന്‍ മത്സരത്തില്‍. സരന്‍സ്‌കില്‍ നടക്കുന്ന മത്സരത്തിന്റെ 4-ാം മിനിറ്റിലാണ് കൊളംബിയന്‍ താരത്തിനെതിരെ റഫറി ചുവപ്പ് കാര്‍ഡ് നീട്ടിയത്. കൊളംബിയയുടെ കാര്‍ലോസ് സാഞ്ചെസാണ് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായ താരം. ജപ്പാന്‍ കൊളംബിയയുടെ ഗോള്‍ പോസ്റ്റിലേക്ക് ഉതിര്‍ത്ത ഷോട്ട് മനപൂര്‍വ്വം കൈ ഉപയോഗിച്ച് തടയാന്‍ നോക്കിയതാണ് ചുവപ്പ് കാര്‍ഡ് ലഭിക്കാന്‍ കാരണമായത്. ഇതേ തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി ആനുകൂല്യം ജപ്പാന്‍ താരം ഷിന്‍ജി കഗാവാ ലക്ഷ്യത്തിലെത്തിച്ചു. മത്സരത്തിന്റെ ആറാം മിനിറ്റിലായിരുന്നു പെനല്‍റ്റിയിലൂടെ ജപ്പാന്‍ ഗോള്‍ നേടിയത്. ഗോള്‍നില (1-0)
What a start! @carlossanchez6 receives the first red card of the 2018 #WorldCup for a handball in the box, and @S_Kagawa0317 converts the penalty! #COLJPN 0-1#WorldCup pic.twitter.com/DkgJoYfOyV
— FIFA World Cup ? (@FIFAWorldCup) June 19, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here