Advertisement

‘അത് മുസ്ലീം കോളനിയാണ്; ആ വൃത്തിക്കെട്ട സ്ഥലത്തേക്ക് പോകാൻ പറ്റില്ല’; വഴിമധ്യേ യാത്രികനെ ഇറക്കിവിട്ട് ഓല ഡ്രൈവർ

June 19, 2018
Google News 5 minutes Read
Ola driver refuses to drop Asad Ashraf in a Muslim colony

ജാമിയ മുസ്ലീം കോളനിയിലേക്ക് പോകാൻ പറ്റില്ലെന്നു പറഞ്ഞ് യാത്രക്കാരെ വഴിമധ്യേ ഇറക്കി വിട്ട് ഓല ടാക്‌സി ഡ്രൈവർ. ബികെ ദത്ത് കോളനിയിൽ നിന്നാണ് മാധ്യമപ്രവർത്തകനായ ആസാദ് അഷ്‌റഫ് ജാമിയയിലേക്ക് പോകാൻ ടാക്‌സി ബുക്ക് ചെയ്തത്.

ജാമിയ മുസ്ലിം കോളനിയാണെന്നും വൃത്തികെട്ട ആ സ്ഥലത്തേക്ക് പോകാൻ താൻ തയ്യാറല്ലെന്നും ഡ്രൈവർ അശോക് കുമാർ പറയുകയും തൻറെ ആളുകൾ സ്ഥലത്തെത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് യാത്രയ്ക്ക് തയ്യാറായ ഡ്രൈവർ ആസാദിനെ സ്ഥലത്തെത്തും മുൻപേ ഡ്രൈവർ ഇറക്കിവിട്ടു.

എന്നാൽ ആസാദ് ഇറങ്ങാൻ കൂട്ടാക്കാതിരുന്നതോടെ ഫോണിലൂടെ തന്റെ സുഹൃത്തുക്കളെ വിളിക്കാൻ തുടങ്ങി ഡ്രൈവർ. ഇതുകണ്ട് ഭയന്നുപോയ ആസാദ് ഓല ആപ്പിലെ എമർജൻസി ബട്ടൺ അമർത്തി സഹായം തേടുകയായിരുന്നു. പക്ഷേ സംഭവത്തിന് ശേഷം ഒരു മണിക്കൂർ പിന്നിട്ടിട്ടും ഓല ാധികൃതർ ആരും തന്നെ ബന്ധപ്പെട്ടില്ലെന്നു ആസാദ് പറയുന്നു.

പോലീസിൽ പരാതി പറഞ്ഞിട്ടും തണുപ്പൻ പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്ന് ആസാദ് പറയുന്നു. മാത്രമല്ല, അവർ തന്റെ ആപ്പ് താൽകാലികമായി ബ്ലോക്ക് ചെയ്‌തെന്നും ആസാദ് പറഞ്ഞു.

ആസാദ് അഷ്‌റഫ് നൽകിയ പരാതിയിൽ ഓല ഓല അധികൃതർ ടാക്‌സി ഡ്രൈവറെ ജോലിയിൽ നിന്നും പുറത്താക്കി.

ഇന്ത്യയെ പോലെ തന്നെ തങ്ങളും മതേതരത്വത്തിൽ വിശ്വസിക്കുന്നവരാണെന്നും ഒരു തരത്തിലുമുള്ള വിവേചനം തങ്ങൾ അനുവദിക്കില്ലെന്നും സംഭവത്തിൽ ഖേദിക്കുന്നുവെന്നും ആസാദിന്റെ ട്വീറ്റിന് മറുപടിയായി ഓല ട്വിറ്ററിൽ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here