സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് എന്തിനാണ്? (വീഡിയോ കാണാം)

റഷ്യന്‍ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡായിരുന്നു അത്. ജപ്പാന്‍ – കൊളംബിയ മത്സരത്തിന്റെ നാലാം മിനിറ്റിലാണ് റഫറി ഈ ലോകകപ്പിലെ തന്നെ ആദ്യ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തിയത്. കൊളംബിയ താരം കാര്‍ലോസ് സാഞ്ചസാണ് ഈ ചുവപ്പ്  കാര്‍ഡിന് അര്‍ഹനായത്.

ചുവപ്പ് കാര്‍ഡ് ലഭിച്ച താരം ഉടന്‍ കളിക്കളം വിടുകയും ചെയ്തു. ജപ്പാന്‍ താരം ഷിന്‍ജി കാഗ്‌വയുടെ ഗോള്‍ പോസ്റ്റിലേക്ക് ഉതിര്‍ത്ത ഷോട്ട് മനപൂര്‍വ്വം കൈ ഉപയോഗിച്ച് തടയാന്‍ നോക്കിയതാണ് ചുവപ്പ് കാര്‍ഡ് ലഭിക്കാന്‍ കാരണമായത്. ഇതേ തുടര്‍ന്ന് ലഭിച്ച പെനല്‍റ്റി ആനുകൂല്യം ജപ്പാന്‍ താരം ഷിന്‍ജി കഗാവാ ലക്ഷ്യത്തിലെത്തിച്ചു.

മത്സരത്തില്‍ 2 – 1 ന് ജപ്പാന്‍ കൊളംബിയയെ പരാജയപ്പെടുത്തിയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ലാറ്റിനമേരിക്കന്‍ ടീമിനെ അട്ടിമറിക്കുന്ന ആദ്യ ഏഷ്യന്‍ ടീമാണ് ജപ്പാന്‍.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More