Advertisement

മെസിയെ പിന്തുണക്കാന്‍ അന്റോനല്ല റഷ്യയിലേക്ക്

June 20, 2018
Google News 0 minutes Read
antonella

അന്റോനല്ല റൊക്കുസോ റഷ്യയിലേക്ക്. തന്റെ പങ്കാളി ലെയണല്‍ മെസിയെ ലോകകപ്പ് മത്സരങ്ങളില്‍ പിന്തുണക്കാനാണ് അന്റോനല്ല റഷ്യയിലേക്കെത്തുന്നത്. നാളെ നടക്കുന്ന അര്‍ജന്റീനയുടെ രണ്ടാം മത്സരത്തില്‍ മെസിയുടെ കളി കാണാന്‍ അന്റോനല്ലയും കാണികളുടെ കൂട്ടത്തിലുണ്ടാകും.

ആദ്യ മത്സരത്തില്‍ അര്‍ജന്റീന ഐസ്‌ലാന്‍ഡിനോട് സമനില വഴങ്ങിയിരുന്നു. മത്സരത്തിന്റെ നിര്‍ണായക സമയത്ത് ടീമിന് ലഭിച്ച പെനല്‍റ്റി മെസി പാഴാക്കിയതിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് താരം വിധേയനായി. ക്രൊയേഷ്യക്കെതിരായ രണ്ടാം മത്സരത്തില്‍ അന്റോനല്ലയുടെ സാന്നിധ്യം താരത്തിന് പ്രചോദനമാകുമെന്നാണ് അര്‍ജന്റീന മാനേജുമെന്റിന്റെ വിലയിരുത്തല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here