അയൽവാസിയെ മർദ്ദിക്കാൻ ക്വട്ടേഷൻ നൽകി; വീട്ടമ്മ അറസ്റ്റിൽ

അയൽവാസിയെ മർദ്ദിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മ അറസ്റ്റിൽ. കറുകച്ചാൽ പ്ലാച്ചിക്കൽ മുള്ളൻകുന്ന് രാജി(45) ആണ് അറസ്റ്റിലായത്.
ഇവരുടെ അയൽവാസിയായ രമേശൻറെ കാല് തല്ലിയൊടിക്കാനാണ് ക്വട്ടേഷൻ നൽകിയത്. ഇതിന് വേണ്ടി 25000 രൂപയും നൽകിയിരുന്നു. രമേശന്റെ നേതൃത്വത്തിൽ നേരത്തെ രാജിയുടെ കാൽ തല്ലിയൊടിച്ചിരുന്നു. ഇത് സംബന്ധിച്ച് കേസും ഉണ്ടായിരുന്നു.
രാജിക്ക് രമേശനുമായി പണഇടപാടുകൾ ഉണ്ടായിരുന്നു. രമേശനെ ആക്രമിക്കാനായി ചങ്ങനാശ്ശേരിയിലെത്തിയ ക്വട്ടേഷൻസംഘം കാർ വാടകയ്‌ക്കെടുത്ത് രാജിയുടെ വീട്ടിൽ എത്തിയപ്പോൾ, സംശയം തോന്നിയ നാട്ടുകാർ വീടുവളഞ്ഞശേഷം കറുകച്ചാൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ക്വട്ടേഷൻ വിവരങ്ങൾ പുറത്താകുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here