ഇറാനെ പരാജയപ്പെടുത്തി സ്‌പെയിന്‍ മുന്നേറുന്നു
ലോകകപ്പില്‍ ബുധനാഴ്ച്ച നടന്ന അവസാന മത്സരത്തില്‍ സ്‌പെയിന്‍ ഇറാനെ തോല്‍പ്പിച്ചു. മറുപടിയില്ലാത്ത ഒരുഗോളിനാണ് ഇറാന്‍ പരാജയപ്പെട്ടത്. ഇതോടെ സ്‌പെയ്‌ന് നാല് പോയന്റായി. കളിയുടെ ഒന്നാം പകുതിയില്‍ ഗോളുകള്‍ പിറന്നതേയില്ല. രണ്ടാം പകുതി പിറന്ന് പത്തുമിനുട്ടുകള്‍ തികഞ്ഞപ്പോഴാണ് സ്‌പെയിന്‍ ഗോളടിക്കുന്നത്. ഡീഗോ കോസ്റ്റയാണ് വിജയഗോള്‍ നേടിയത്. 64-ാം മിനുട്ടില്‍ ഇറാന്‍ സ്‌പെയിനിന്റെ ഗോള്‍വലകുലുക്കിയെങ്കിലും ലൈന്‍ റഫറി ഓഫ് വിളിച്ചു. ഇറാനോട് കഷ്ടിച്ചാണ് സ്‌പെയിന്‍ വിജയം സ്വന്തമാക്കിയത്. പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവര്‍ നാല് പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഒരു മത്സരം മാത്രം ജയിച്ച ഇറാന് മൂന്ന് പോയിന്റ് ലഭിച്ചിട്ടുണ്ട്. പോയിന്റ് പട്ടിക തുറക്കാന്‍ സാധിക്കാത്ത മൊറോക്കോ പുറത്തായി. മൊറോക്കോയുടെ ശേഷിക്കുന്ന മത്സരം സ്‌പെയിനെതിരെയാണ്. പോര്‍ച്ചുഗലിന് അവസാന മത്സരത്തില്‍ ഇറാന്‍ എതിരാളികളാകും. ഈ മത്സരം ഏറെ നിര്‍ണായകമാണ്. പോര്‍ച്ചുഗല്‍ – ഇറാന്‍ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ ലോകകപ്പില്‍ നിന്ന് പുറത്താകും. ഇറാനെതിരായ മത്സരം സമനില പിടിച്ചാല്‍ പോലും പോര്‍ച്ചുഗലിന് അത് തുണയാകും. ഗ്രൂപ്പ് എ യില്‍ റഷ്യയും യുറഗ്വായും നേരത്തേ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചവരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here