ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. അഖിലയുടെ ഹര്‍ജിയില്‍ ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും. അര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതും അതേ തുടര്‍ന്നുണ്ടായ സംഭവങ്ങളും മുന്‍ റൂറല്‍ എസ്പിയുടെ അറിവോടെയാണെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണത്തില്‍ സിബിഐയുടെ നിലപാട് ആരാഞ്ഞപ്പോഴായിരുന്നു സിബിഐ അഭിഭാഷകന്‍ ശാസ്താമംഗലം അജിത്തിന്റെ മറുപടി. റൂറല്‍ പോലീസിന്റെ മേധാവി എന്ന നിലയില്‍ ശ്രീജിത്ത് ആശുപത്രിയിലായ വിവരവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളും എസ്പിക്ക് അറിയാമായിരുന്നെന്നും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസ് സിബിഐയ്ക്ക് വിടണമോ എന്ന കാര്യം കോടതിക്ക് തീരുമാനിക്കാമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് ഭയം മൂലമാണെന്നായിരുന്നു അഖിലയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. റൂറല്‍ എസ്പി അറസ്റ്റിലായാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ പുറത്തുവരുമെന്നും അഖിലയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here