അപ്രതീക്ഷിത തോല്‍വി; അര്‍ജ്ജന്റീനയുടെ പ്രീകോര്‍ട്ടര്‍ ത്രിശങ്കുവില്‍

അര്‍ജ്ജന്റീനയ്ക്കും ആരാധകര്‍ക്കും ഇന്നലെ ദുഃഖവെള്ളി. ഇന്നലെ ക്രൊയേഷ്യയോട് ദയനീയമായി മൂന്ന് ഗോളിന് അര്‍ജ്ജന്റീന തോല്‍വി ഏറ്റുവാങ്ങി. മെസ്സിപ്പടയ്ക്ക് ഇനി ലോകക്കപ്പിലെ പ്രീകോര്‍ട്ടറില്‍ കടക്കണമെങ്കില്‍ കടമ്പകള്‍ ഏറെയുണ്ട്. ഇന്നലെ ഒന്നാം പകുതിയ്ക്ക് ശേഷമാണ് ഏകപക്ഷീയമായ മൂന്ന് ഗോളുകളും അര്‍ജ്ജീനയുടെ പോസ്റ്റിലെത്തിയത്. ഗോളി വില്ലി കബല്ലെയുടേതായിരുന്നു ആദ്യ ഗോള്‍. പിന്നീട് ലൂക്ക മോഡ്രിച്ചും, ഇവാന്‍ റാക്കിറ്റിച്ചും അര്‍ജ്ജന്റീനയുടെ ഗോള്‍വല കുലുക്കി. രണ്ട് മത്സരങ്ങളിലായി ഒരു പോയന്റാണ് അര്‍ജ്ജന്റീനയ്ക്കുള്ളത്. നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത കളി. അതില്‍ ജയിക്കാതെ ഇനി അര്‍ജ്ജന്റീനയ്ക്ക് രക്ഷയില്ല. അത് മാത്രമല്ല ഐസ്ലന്‍ഡ് അടുത്ത രണ്ട് മത്സരങ്ങളും തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്യുക കൂടി വേണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here