എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വനിതാ പൊലീസിനെക്കൊണ്ട് ഗവാസ്‌കറിനെതിരെ പരാതി നല്‍കിപ്പിക്കാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എഡിജിപിയുടെ മകള്‍ക്കെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ തുടക്കം മുതല്‍ ഉന്നതതലങ്ങളില്‍ ശ്രമം നടന്നിരുന്നു. എഡിജിപി നേരിട്ടും പരാതി പിന്‍വലിക്കാന്‍ ഗവാസ്‌കറിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ ഗവാസ്‌കര്‍ ഇതിന് വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് എഡിജിപിയുടെ മകള്‍ സ്‌നിഗ്ധ ഗവാസ്‌കറിനെതിരെ പരാതി നല്‍കി. തന്നെ മര്‍ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും കാട്ടിയാണ് സ്‌നിഗ്ധ പരാതി നല്‍കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here