ഇത്തവണ വിരമിക്കുമോ? വിമര്‍ശകര്‍ക്ക് മറുപടിയുമായി മെസി
മെസി ആരാധകര്‍ക്ക് സന്തോഷിക്കാം. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് എന്ന് വിരമിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇന്നലെ തന്റെ 31-ാം പിറന്നാള്‍ ആഘോഷത്തിനിടയിലാണ് മെസി താന്‍ വിരമിക്കുന്നതിനെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. റഷ്യന്‍ ലോകകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം പോലും തുലാസിലായ സാഹചര്യത്തില്‍ ടീമിനും ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് മെസിയുടെ നാവില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.
അര്‍ജന്റീന ലോകകപ്പ് നേടിയ ശേഷം മാത്രമേ താന്‍ പടിയിറങ്ങൂ എന്നാണ് മെസി ജന്മദിനത്തില്‍ പറഞ്ഞിരിക്കുന്നത്. “സ്വന്തം ടീം ലോകകപ്പ് നേടുക എന്നതാണ് ഓരോ അര്‍ജന്റീനക്കാരന്റേയും സ്വപ്‌നം. എന്റേതും അതുതന്നെ. എന്റെ സ്വപ്‌നം കൈവിടാന്‍ ഞാനൊരുക്കമല്ല. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളെല്ലാം നേടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പും സ്വന്തമാക്കിയതിന് ശേഷമേ വിരമിക്കുന്ന കാര്യത്തേക്കുറിച്ച് ചിന്തിക്കുകയുള്ളൂ” മെസ്സി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here