അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മൂന്നാറില്‍ വീട് നിര്‍മ്മാണത്തിന് എന്‍ഒസി വേണമെന്ന തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിനാണ് അവതരണാനുമതി നിഷേധിച്ചത്. കെഎം മാണിയാണ് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ തീരുമാനം പിന്‍വലിക്കാനാകില്ലെന്ന് റവന്യൂമന്ത്രി വ്യക്തമാക്കി. മൂന്നാര്‍ മേഖലയിലെ ഈ പ്രത്യേക വിഷയം കൈകാര്യം ചെയ്യാന്‍ പ്രത്യേക നിയമനിര്‍മ്മാണം മന്ത്രിസഭയുടെ പരിഗണനയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.
ഉത്തരവ് താഴേക്ക് എത്തിയപ്പോള്‍ ആശയകുഴപ്പം ഉണ്ടായതാണെന്നം കര്‍ഷകരേയും സാധാരണക്കാരേയും ബുദ്ധിമുട്ടിക്കില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here