Advertisement

‘എ’ ഗ്രൂപ്പില്‍ എല്ലാം തീരുമാനമായി; റഷ്യയും ഉറുഗ്വായും പ്രീക്വാര്‍ട്ടറില്‍

June 25, 2018
Google News 1 minute Read
russia and urugay

ഇന്ന് നടക്കുന്ന ലോകകപ്പിന്റെ ഗ്രൂപ്പ് എ മത്സരങ്ങള്‍ നിര്‍ണായകമാകില്ല. ഗ്രൂപ്പില്‍ നിന്ന് റഷ്യയും ഉറുഗ്വേയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇന്ന് രാത്രി 7.30 ന് ഉറുഗ്വേ – റഷ്യ മത്സരം നടക്കും. ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാരെ നിശ്ചയിക്കുന്ന മത്സരം മാത്രമായിരിക്കും ഉറുഗ്വേ – റഷ്യ മത്സരം. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ ഗ്രൂപ്പ് എയിലെ ജേതാക്കളാകും. ഈ മത്സരത്തിലെ വിജയികള്‍ ഗ്രൂപ്പ് ബി യിലെ രണ്ടാം സ്ഥാനക്കാരുമായി പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ തന്നെ മറ്റ് രണ്ട് ടീമുകളായ സൗദി അറേബ്യയും ഈജിപ്തും ഇന്ന് അവസാന മത്സരത്തിനായി കളത്തിലിറങ്ങും. ഇരു ടീമുകളും ലോകകപ്പില്‍ നിന്ന് പുറത്തായികഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here