രാജ്യത്തെ എല്ലാ മദ്രസകൾക്കും അഫിലിയേഷൻ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം

രാജ്യത്തെ എല്ലാ മദ്രസകൾക്കും അഫിലിയേഷൻ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രം. എല്ലാ മദ്രസകളും മദ്രസ ബോർഡുകളിലോ സംസ്ഥാന ബോർഡുകൾക്ക് കീഴിലോ രജിസ്റ്റർ ചെയ്യണമെന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്.
‘മദ്രസകളിൽ ഇപ്പോൾ ഏത് തരത്തിലുള്ള വിദ്യാഭ്യാസമാണ് നൽകിവരുന്നതെന്ന് അറിയില്ല. മദ്രസകളിൽ മാത്രം വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുണ്ട്. ഇവരുടെ വിദ്യാഭ്യാസം പൂർണ്ണമായും അവിടെ തന്നെയാണ്. ഇത്തരം മദ്രസകളുടെ വിദ്യാഭ്യാസ നിലവാരം ദേശീയ തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം’, മാനവവിഭവശേഷി വകുപ്പ് പറയുന്നു.
ഇത് സംബന്ധിച്ച പ്രാഥമിക രൂപരേഖ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും വൈകാതെ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here