ഫ്രാന്‍സിനൊപ്പം ആര്? ഗ്രൂപ്പ് ‘സി’യിലെ രണ്ടാമനെ ഇന്നറിയാം

ഗ്രൂപ്പ് സിയില്‍ നിന്ന് ഫ്രാന്‍സിനൊപ്പം പ്രീക്വാര്‍ട്ടറിലേക്കെത്തുന്ന രണ്ടാം ടീമിനെ ഇന്നറിയാം. നിലവില്‍ ഫ്രാന്‍സ് ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ആദ്യ സ്ഥാനത്താണ്. പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സിന് ഇന്നത്തെ മത്സരം നിര്‍ണായകമല്ല. വൈകീട്ട് 7.30 ന് മോസ്‌കോയില്‍ നടക്കുന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്കാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. നാല് പോയിന്റുള്ള ഡെന്‍മാര്‍ക്ക് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. ഫ്രാന്‍സ് ഡെന്‍മാര്‍ക്കിനെ തോല്‍പ്പിക്കുകയും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയ പെറുവിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഡെന്‍മാര്‍ക്കിനും ഓസ്‌ട്രേലിയക്കൊപ്പം ഒരേ പോയിന്റ് ആകും. അങ്ങനെ വന്നാല്‍ ഗോള്‍ ശരാശരി നോക്കിയാകും പ്രീക്വാര്‍ട്ടറിലേക്കെത്തുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുക. ഓസ്‌ട്രേലിയക്ക് ഒരു പോയിന്റാണ് നിലവിലുള്ളത്. ഇന്ന് പെറുവിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് നാല് പോയിന്റാകും. ഓസ്‌ട്രേലിയ പെറുവിനെ പരാജയപ്പെടുത്തുകയും ഫ്രാന്‍സ് ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ ഓസ്‌ട്രേലിയക്ക് സാധ്യതയുള്ളൂ. നിലവിലെ സാഹചര്യമനുസരിച്ച് ഫ്രാന്‍സും ഡെന്‍മാര്‍ക്കും തന്നെയാകും പ്രീക്വാര്‍ട്ടറിലെത്തുക. പോയിന്റൊന്നും കൈവശമില്ലാത്ത പെറു ലോകകപ്പില്‍ നിന്ന് പുറത്തായി കഴിഞ്ഞു. വൈകീട്ട് 7.30 ന് സോച്ചിയിലാണ് ഓസ്‌ട്രേലിയ – പെറു മത്സരം നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here