Advertisement

ഓസ്‌ട്രേലിയയെ ഞെട്ടിച്ച് പെറു; ഫ്രാന്‍സിനും ഡെന്‍മാര്‍ക്കിനും ഗോള്‍ക്ഷാമം

June 26, 2018
Google News 7 minutes Read
peru

ഗ്രൂപ്പ് സിയിലെ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തെ ഊട്ടിയുറപ്പിക്കുന്ന നിര്‍ണായക മത്സരങ്ങളുടെ ആദ്യ പകുതി പൂര്‍ത്തിയായി. ഗ്രൂപ്പില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഫ്രാന്‍സും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഡെന്‍മാര്‍ക്കും മോസ്‌കോയിലാണ് ഏറ്റുമുട്ടുന്നത്. ഡെംബല്ലെ, ഗ്രീസ്മാന്‍, ഗിറൗഡ് എന്നിവരുടെ തുടരെയുള്ള ആക്രമണം ഡെന്‍മാര്‍ക്കിനെ പ്രതിരോധത്തിലാക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്. എന്നാല്‍, ഫ്രാന്‍സിന് ഗോള്‍ നേടാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഡെന്‍മാര്‍ക്കിന്റെ പോസ്റ്റിന് മുന്നില്‍ ലഭിച്ച നിരവധി അവസരങ്ങള്‍ ഫ്രഞ്ച് പട പാഴാക്കി. ഗ്രീസ്മാനും ഡെംബല്ലയും മികച്ച പ്രകടനമാണ് നടത്തുന്നത്. മറുവശത്ത് ഫ്രാന്‍സിനെ പ്രതിരോധിക്കുകയാണ് ഡെന്‍മാര്‍ക്ക് ചെയ്യുന്നത്. ഇന്നത്തെ മത്സരത്തില്‍ സമനില വഴങ്ങിയാല്‍ പോലും ഡെന്‍മാര്‍ക്കിന് പ്രീക്വാര്‍ട്ടറിലെത്താം. ഡെന്‍മാര്‍ക്കും ചില അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാന്‍ അവര്‍ക്കും സാധിച്ചിട്ടില്ല.

പ്രീക്വാര്‍ട്ടറിലെത്താന്‍ നേരിയ സാധ്യതകള്‍ മാത്രമുള്ള ഓസ്‌ട്രേലിയ ഗ്രൂപ്പില്‍ നിന്ന് പുറത്തായ പെറുവിനോടാണ് ഏറ്റുമുട്ടുന്നത്. പെറുവിനെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ഫ്രാന്‍സ് ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ ഓസ്‌ട്രേലിയക്ക് സാധ്യതയുള്ളൂ. എന്നാല്‍, വിജയം പ്രതീക്ഷിച്ചിറങ്ങിയ ഓസീസിനെ ആദ്യ പകുതിയില്‍ പെറു വിറപ്പിച്ചു. മത്സരത്തിന്റെ 18-ാം മിനിറ്റില്‍ ആന്ദ്രേ കാരിലോയിലൂടെ പെറു ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. പെറുവിന്റെ നായകന്‍ പൗലോ ഗ്വെരോറോയുടെ പാസില്‍ നിന്നാണ് കാരിലോയി ഗോള്‍ നേടിയത്. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ പെറു ഏകപക്ഷീയമായ ഒരു ഗോളിന് ലീഡ് ചെയ്യുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here