Advertisement

ഗോള്‍ നേടാതെ ഫ്രാന്‍സും ഡെന്‍മാര്‍ക്കും

June 26, 2018
Google News 10 minutes Read

ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലേക്ക്. ഡെന്‍മാര്‍ക്കാണ് ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്കെത്തുന്ന രണ്ടാം ടീം. ഇരു ടീമുകളും തമ്മില്‍ മോസ്‌കോയില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയില്‍ കലാശിച്ചു.


ഡെംബല്ലെ, ഗ്രീസ്മാന്‍, ഗിറൗഡ് എന്നിവരുടെ തുടരെയുള്ള ആക്രമണം ഡെന്‍മാര്‍ക്കിനെ പ്രതിരോധത്തിലാക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്. എന്നാല്‍, ഫ്രാന്‍സിന് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഡെന്‍മാര്‍ക്കിന്റെ പോസ്റ്റിന് മുന്നില്‍ ലഭിച്ച നിരവധി അവസരങ്ങള്‍ ഫ്രഞ്ച് പട പാഴാക്കി. ഗ്രീസ്മാനും ഡെംബല്ലയും മികച്ച പ്രകടനമാണ് ആദ്യ പകുതിയില്‍ നടത്തിയത്. മറുവശത്ത് ഫ്രാന്‍സിനെ പ്രതിരോധിക്കുകയാണ് ഡെന്‍മാര്‍ക്ക് ചെയ്തത്‌. ഡെന്‍മാര്‍ക്കും ചില അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാന്‍ അവര്‍ക്കും സാധിച്ചില്ല.

രണ്ടാം പകുതിയില്‍ ചില പ്രധാന മാറ്റങ്ങളിലൂടെ ഗോള്‍ നേടാനുള്ള ശ്രമം ഫ്രാന്‍സ് നടത്തിയെങ്കിലും ഡെന്‍മാര്‍ക്ക് പ്രതിരോധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here