Advertisement

കളിക്കളത്തിലെ പിഴവിന് പകരം വീട്ടി ഇനിയേസ്റ്റ; ഇസ്‌കോ നേടിയ ഗോള്‍ കാണാം… (വീഡിയോ)

June 26, 2018
Google News 2 minutes Read

സ്‌പെയിന്‍ – മൊറോക്കോ മത്സരത്തിന്റെ 14-ാം മിനിറ്റില്‍ മൊറോക്കോ താരം ബോട്ടൈബ് ആണ് ആദ്യ ഗോള്‍ നേടിയത്. സ്പാനിഷ് താരങ്ങളുടെ പിഴവിനെ തുടര്‍ന്നാണ് മൊറോക്കോ ആദ്യ ഗോള്‍ സ്വന്തമാക്കുന്നത്. സ്‌പെയിന്‍ താരം ഇനിയേസ്റ്റയില്‍ നിന്ന് ലഭിച്ച മൈനസ് പാസാണ് ആ ഗോളിലേക്ക് വഴിതെളിച്ചത്. എന്നാല്‍, മിനിറ്റുകള്‍ക്കകം ആ ഗോളിന് സ്‌പെയിന്‍ മറുപടി നല്‍കി. 19-ാം മിനിറ്റില്‍ സ്‌പെയിന്‍ മറുപടി ഗോള്‍ നേടിയത് ഇനിയേസ്റ്റയുടെ കരുത്തിലായിരുന്നു. ഇനിയേസ്റ്റ നല്‍കിയ പാസ് മൊറോക്കോയുടെ പോസ്റ്റിലേക്ക് തട്ടിയിട്ടത് ഇസ്‌കോയായിരുന്നു.

വീഡിയോ കാണാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here