Advertisement

എതിരില്ലാത്ത രണ്ട് ഗോളിന് ഓസ്‌ട്രേലിയയെ കീഴടക്കി പെറു; ഇരു ടീമുകളും ലോകകപ്പില്‍ നിന്ന് പുറത്ത്

June 26, 2018
Google News 7 minutes Read

പെറുവിനെ ഉയര്‍ന്ന മാര്‍ജിനില്‍ പരാജയപ്പെടുത്തുകയും ഫ്രാന്‍സ് – ഡെന്‍മാര്‍ക്ക് മത്സരത്തില്‍ ഫ്രാന്‍സ് വിജയിക്കുകയും ചെയ്താല്‍ ഓസ്‌ട്രേലിയക്ക് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാമായിരുന്നു. എന്നാല്‍, പെറുവിനെതിരായ മത്സരത്തില്‍ ഓസീസിന് കാലിടറി. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പെറു ഓസ്‌ട്രേലിയയെ കീഴടക്കുകയായിരുന്നു. ഈ മത്സരത്തില്‍ വിജയിച്ചതോടെ പെറു ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഒരു പോയിന്റ് മാത്രമുള്ള ഓസ്‌ട്രേലിയ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗ്രൂപ്പ് സിയില്‍ നിന്ന് ആദ്യ സ്ഥാനക്കാരായ ഫ്രാന്‍സും രണ്ടാം സ്ഥാനക്കാരായ ഡെന്‍മാര്‍ക്കും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചതോടെ പെറു, ഓസ്‌ട്രേലിയ ടീമുകള്‍ ലോകകപ്പില്‍ നിന്ന് പുറത്തേക്ക്.

ആദ്യ പകുതി മുതല്‍ ഓസ്‌ട്രേലിയയാണ് കളിക്കളത്തില്‍ മുന്നിട്ട് നിന്നത്. ബോള്‍ പൊസഷനില്‍ പെറുവിനേക്കാള്‍ മുന്‍പിലായിരുന്നിട്ടും ഓസ്‌ട്രേലിയക്ക് ഗോള്‍ നേടാന്‍ സാധിക്കാതെ പോയി. ലഭിച്ച അവസരങ്ങള്‍ വ്യക്തമായി മുന്നേറിയ പെറു രണ്ട് ഗോളുകള്‍ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിന്റെ 18-ാം മിനിറ്റില്‍ ആന്ദ്രേ കാരിലോയിലൂടെ പെറു ആദ്യ ലീഡ് സ്വന്തമാക്കിയത്. പെറുവിന്റെ നായകന്‍ പൗലോ ഗ്വെരോറോയുടെ പാസില്‍ നിന്നാണ് കാരിലോയി ഗോള്‍ നേടിയത്.

രണ്ടാം പകുതി ആരംഭിച്ച് അഞ്ചു മിനിറ്റ് മാത്രം പിന്നിടുമ്പോള്‍ പെറുവിന്റെ രണ്ടാം ഗോളും പിറന്നു. ആദ്യ ഗോളിന് വഴിയൊരുക്കിയ പെറുവിന്റെ നായകന്‍ പൗലോ ഗ്വെരേറോയാണ് ഇത്തവണ ഓസ്‌ട്രേലിയയുടെ ഗോള്‍ വല ചലിപ്പിച്ചത്. ട്രൗസോയുമായി മികച്ച പാസിലൂടെ പോസ്റ്റിലേക്ക് മുന്നേറിയ പെറുവിന്റെ നായകന്‍ ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ ഗോള്‍ സ്വന്തമാക്കുകയായിരുന്നു.

രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്നതോടെ ഓസ്‌ട്രേലിയ പ്രതിസന്ധിയിലായി. ഗോള്‍ തിരിച്ചടിക്കാനുള്ള കങ്കാരുക്കളുടെ ശ്രമം ലക്ഷ്യം കാണാതിരുന്നതോടെ പെറു ആശ്വാസജയം സ്വന്തമാക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here