Advertisement

തിരുവനന്തപുരം എയര്‍പോട്ടിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ പ്രവര്‍ത്തനത്തില്‍ സിബിഐ അന്വേഷണം

June 27, 2018
Google News 0 minutes Read

തിരുവനന്തപുരം എയർപോർട്ടിലെ പ്ളസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ പ്രവർത്തനത്തെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. വിദേശ യാത്രക്കാരുടെ യാത്രാരേഖകൾ അനുമതിയില്ലാതെ ഉപയോഗിച്ച് വിദേശ നിർമ്മിത വിദേശ മദ്യം പുറത്ത് വിൽപ്പന നടത്തി വൻ നികുതി വെട്ടിപ്പ് നടത്തിയതിൽ അഴിമതി ഉണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം.

സിബിഐ സ്വമേധയാ കേസെടുക്കുകയായിരുന്നു. എയർ പോർട് അതോറിറ്റി, കസ്റ്റംസ് എന്നിവിടങ്ങളിൽനിന്നു സിബിഐ വിവരങ്ങൾ തേടി. സിബിഐ തിരുവനന്തപുരം യൂണിറ്റാണ്‌ അന്വേഷണം നടത്തുന്നത് .

ഡ്യൂട്ടി ഫ്രീ ഷോപ്പു വഴിയുള്ള തട്ടിപ്പിനെത്തുടർന്ന് കമ്പനിയുടെ സി.ഇ. ഒ സുന്ദരവാസനെ അറസ്റ്റ് ചെയ്തിരുന്നു. ഷോപ്പിലെ ജീവനക്കാരായ മറ്റ് പ്രതികള്‍ മുങ്ങിയിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here